Tuesday, May 14, 2024
keralaNews

സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു.

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസത്തിലും സ്വര്‍ണ വില ഉയര്‍ന്നിരിക്കുന്നു. ഇന്ന് പവന് 160 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,120 ആയി ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നിരിക്കുകയാണ്. 20 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4,640 രൂപയായിരിക്കുന്നു.

ഡിസംബര്‍ എട്ടിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണ വില എത്തിയിരുന്നു. 37,280 രൂപയായിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഉണ്ടായിരുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണ വില ഇടിഞ്ഞതിന് ശേഷമായിരുന്നു ഇന്നലെ വീണ്ടും ഉയര്‍ന്നത്. പിന്നാലെ ഇന്നും നേരിയ വര്‍ധന രേഖപ്പെടുത്തുകയായിരുന്നു ഉണ്ടായത്.