Monday, May 6, 2024
indiakeralaNews

60 വയസ്സിനു മുകളില്‍ പ്രായമുള്ള പൗരന്മാര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ തിങ്കളാഴ്ച മുതല്‍….

60 വയസ്സിനു മുകളില്‍ പ്രായമുള്ള പൗരന്മാര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ തിങ്കളാഴ്ച മുതല്‍. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്‌സീന്‍ സൗജന്യമായിരിക്കും. സ്വകാര്യ ആശുപത്രികളിലും വാക്‌സീന്‍ ലഭിക്കും. 45 വയസ്സിനു മുകളില്‍ പ്രായമുള്ള മറ്റു രോഗങ്ങള്‍ ഉള്ളവര്‍ക്കും വാക്‌സീന്‍ ലഭിക്കും. 10,000 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 20,000 സ്വകാര്യ കേന്ദ്രങ്ങളിലുമായിരിക്കും വാക്‌സീന്‍ വിതരണം നടക്കുകയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനേഷന് പണം നല്‍കേണ്ടിവരും. തുക എത്രയെന്ന് കുറച്ചു ദിവസത്തിനുള്ളില്‍ ആരോഗ്യ മന്ത്രാലയം തീരുമാനിക്കും. വാക്‌സീന്‍ നിര്‍മാതാക്കളുമായും ആശുപത്രികളുമായും ചര്‍ച്ച നടത്തിയ ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.