Saturday, May 4, 2024
indiakeralaNews

ഇന്ത്യക്കാരെ യുക്രെയിനില്‍ നിന്ന് തിരികെയെത്തിക്കാന്‍ നടപടികള്‍ തുടങ്ങിയെന്ന് കേന്ദ്രമന്ത്രി.

യുക്രെയിനിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ നടപടികള്‍ തുടങ്ങിയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍.വ്യോമയാന മന്ത്രാലയമായും വിമാനകമ്പനികളുമായും ചര്‍ച്ച നടത്തി. കണ്‍ട്രോള്‍ റൂം ഉടന്‍ തുറക്കുമെന്നും കേന്ദ്രമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.ഇതിനിടെ, യുക്രെയ്‌നില്‍ യുദ്ധഭീതി ഒഴിയുന്നു. അതിര്‍ത്തിയിലെ സൈനിക പിന്‍മാറ്റ ദൃശ്യങ്ങള്‍ റഷ്യ പുറത്തുവിട്ടു. സൈനിക വിന്യാസം ഭാഗികമായി പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ റഷ്യയുടെ സൈനിക പിന്‍മാറ്റം അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല.യുക്രെയ്‌നില്‍നിന്ന് മലയാളികള്‍ മടങ്ങിത്തുടങ്ങിയെങ്കിലും വിമാനമില്ലാത്തത് പ്രതിസന്ധിയായി.

യുക്രെയ്‌നിലെ മലയാളി വിദ്യാര്‍ഥികള്‍ സുരക്ഷിതരെന്ന് ‘നോര്‍ക’ ഉപാധ്യക്ഷന്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സെക്രട്ടേറിയറ്റില്‍ പ്രത്യേക സെല്‍ തുറന്നു. കുട്ടികള്‍ക്ക് എംബസിയില്‍ റജിസ്റ്റര്‍ ചെയ്യാം. സഹായം ആവശ്യമുള്ളവര്‍ക്ക് ‘നോര്‍ക’യെ സമീപിക്കാമെന്നും പി.ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.