Friday, May 17, 2024
keralaNewsSports

ആധുനിക പാലാ നഗരത്തെ നിര്‍മ്മിച്ചത് കേരള കോണ്‍ഗ്രസ്.

പാലാ: പാലാ നഗരത്തിന് ആധുനിക മുഖം നല്‍കിയത് കേരള കോണ്‍ഗ്രസും കെഎം മാണിയുമാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി.പാലാ നിയോജക മണ്ഡലത്തിലെ തുറന്ന വാഹനത്തിലെ പ്രചാരണത്തിന് പാലാ നഗരസഭയില്‍ നല്‍കിയ സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.പാലായെ പാലായാക്കിയത് കേരള കോണ്‍ഗ്രസും കെഎം മാണിയും ചേര്‍ന്നാണ്. പാലായുടെ മുഖഛായ മാറ്റിയത് തന്നെ കേരള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. ഇത് സാധാരണക്കാരായ ആളുകള്‍ക്കു കൃത്യമായി അറിയാം. അതുകൊണ്ടു തന്നെ കേരള കോണ്‍ഗ്രസല്ലാതെ മറ്റൊരു പാര്‍ട്ടിയെക്കുറിച്ച് അവര്‍ ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.