Sunday, May 12, 2024
keralaNews

സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ഇനി വര്‍ക് ഫ്രം ഹോം സംവിധാനം ഇല്ല.

തിരുവനന്തപുരം സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ വര്‍ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ചില പ്രത്യേക വിഭാഗം ജീവനക്കാര്‍ക്ക് അനുവദിച്ച ഇളവാണ് പിന്‍വലിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍, രോഗബാധിതര്‍ എന്നിവര്‍ക്കായിരുന്നു മൂന്നാംഘട്ടത്തില്‍ വര്‍ക് ഫ്രം ഏര്‍പ്പെടുത്തിയിരുന്നത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതോടെയാണ് വര്‍ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.