Friday, April 26, 2024
indiaNews

ആ മഹാപ്രളയമാണ് രജനിയുടെ മനസില്‍ ഇന്നും …….

എരുമേലി : ആ ആഗസ്റ്റിലെ മഹാപ്രളയമാണ് ഈ ആഗസ്റ്റിലും
രജനിയുടെ മനസില്‍ . പമ്പയാറിന്റെ കൈ പിടിയില്‍ നിന്നും ഭാഗ്യം ഒന്നു കൊണ്ട് മാത്രം ജീവിതത്തിലേക്ക് അതും പൂര്‍ണ്ണഗര്‍ഭിണിയിരിക്കെ തിരിച്ചെത്തിയ ആറാട്ടുകയം മുട്ടുമണ്ണില്‍ രജനി തന്നെ രക്ഷിച്ചവര്‍ക്ക് വലിയ സല്യൂട്ട് നല്‍കുകയാണ്.
രണ്ട് വര്‍ഷം മുമ്പാണ് ആഗസ്റ്റ് 16-ന് ഉണ്ടായ പ്രളയത്തില്‍ പമ്പയാര്‍ കരകവിഞ്ഞ് എയ്ഞ്ചല്‍വാലിയുള്‍പ്പെടുന്ന കണമലയുടെ തീരപ്രദേശങ്ങള്‍ ഒറ്റപ്പെട്ടത്. പ്രസവത്തിനായി റാന്നിയിലെ ഭര്‍ത്യ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലെത്തിയതായിരുന്നു രജനിയും.പ്രളയത്തില്‍ ഗതാഗത സൗകര്യമില്ലാതെ സമയത്ത് രജനിക്ക് പ്രസവവേദന അനുഭവപ്പെട്ട സമയത്ത് രജനിയെ ആശുപത്രിയിലെത്തിച്ചത് ഹെലികോപ്ടറില്‍. എയ്ഞ്ചല്‍വാലി സെന്റ് മേരീസ് സ്‌കൂള്‍ മൈതാനിയില്‍ നിന്നും ഹെലികോപ്ടറില്‍ കൂവപ്പള്ളി അമല്‍ജ്യോതി കോളേജ് മൈതാനത്തെത്തിച്ചശേഷം വാഹനമാര്‍ഗം രജനിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. അനീഷ് – രജനി ദമ്പതികള്‍ക്ക് അഭിയെന്ന ആണ്‍ കുഞ്ഞും ജനിച്ചു. രണ്ട് വര്‍ഷത്തിനിപ്പുറവും രജനി എയ്ഞ്ചല്‍വാലിയിലെത്തുമ്പോള്‍ പമ്പ നദിയെ നോക്കി നില്‍ക്കും. സന്തോഷവും – സങ്കടവും നിറഞ്ഞ ആ നിമിഷത്തില്‍ തന്നെ ദൈവ രൂപത്തില്‍ ഹെലികോപ്ടറില്‍ രക്ഷിക്കാനെത്തിയ അവര്‍ക്ക് നന്ദി പറയുകയാണ് .

Leave a Reply