Tuesday, April 30, 2024
indiakeralaNews

രാജ്യത്ത് കൊറോണ രോഗികളില്‍ വീണ്ടും വര്‍ധന.

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ രോഗികളില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,805 പ്രതിദിന രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ചത്തേക്കാള്‍ 7.3 ശതമാനം രോഗികള്‍ ഇന്ന് കൂടുതലാണ്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണം 4.30 കോടിയായി ഉയര്‍ന്നിട്ടുണ്ട്.അതേസമയം പ്രതിദിന രോഗികള്‍ വര്‍ധിച്ചതോടെ സജീവ രോഗികളുടെ എണ്ണവും രാജ്യത്ത് കൂടിയിരിക്കുകയാണ്. ഏറെ നാളുകള്‍ക്ക് ശേഷം ചികിത്സയിലുള്ളവരുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞു. 615 സജീവ രോഗികള്‍ കൂടി വര്‍ധിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 20,303 ആയി.

അതേസമയം 3,168 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 98.74 ശതമാനമാണ് രോഗമുക്തി നിരക്ക്. 22 പേരുടെ മരണം കൂടി കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചു ഇതോടെ ആകെ മരണം 5,24,024 ആയി.ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികളുള്ളത് ഡല്‍ഹിയിലാണ്. 1,656 പുതിയ രോഗികളാണ് രാജ്യതലസ്ഥാനത്ത് മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഹരിയാന 582, കേരളം 400, യുപി 320, മഹാരാഷ്ട്ര 205 എന്നിങ്ങനെയാണ് രോഗബാധ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങളിലെ പ്രതിദിന കണക്ക്.