Sunday, May 12, 2024
AgriculturekeralaNews

സംസ്ഥാനത്ത് 16 ഇനം പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് 16 ഇനം പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിച്ചു.നവംബര്‍ ഒന്ന് മുതല്‍ തറവില പ്രാബല്യത്തില്‍ വരും. 550 കേന്ദ്രങ്ങള്‍ വഴി പച്ചക്കറി സംഭരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറി എത്തുന്നത്. ഇവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ വിളനാശം ഉണ്ടാവുകയും ഇത് കേരളത്തിലേക്കുള്ള ഇറക്കുമതിയെ ബാധിക്കുകയും ചെയ്തിരുന്നു.ഇതോടെ വിപണിയില്‍ പച്ചക്കറികള്‍ക്ക് വില വര്‍ധിക്കുകയും ചെയ്തിരുന്നു.