Monday, April 29, 2024
keralaNews

ആറ്റുകാല്‍ പൊങ്കാല :സ്പെഷ്യല്‍ സര്‍വ്വീസുകള്‍ അനുവദിച്ച് റെയില്‍വേ

ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് സ്പെഷ്യല്‍ സര്‍വ്വീസുകള്‍ അനുവദിച്ച് റെയില്‍വേ. പൊങ്കാല ദിവസമായ മാര്‍ച്ച് ഏഴിന് നാഗര്‍കോവിലിലേക്കും എറണാകുളത്തേക്കും അധിക സര്‍വ്വീസുകള്‍ നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. ഏഴിന് പുലര്‍ച്ചെ 1.45-ന് എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് കോട്ടയം വഴി പ്രത്യേക ട്രെയിന്‍ ഉണ്ടാകും. ഉച്ചയ്ക്ക് 2.45-ന് തിരുവനന്തപുരത്ത് നിന്ന് നാഗര്‍കോവിലിലേക്കും ട്രെയിന്‍ സര്‍വീസുണ്ട്. വൈകുന്നേരം 3.30-ന് തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി എറണാകുളത്തേക്കും പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്തും.
തിരക്ക് നിയന്ത്രിക്കുന്നതിനായി അധിക ട്രെയിനുകള്‍ക്ക് പുറമേ കൂടുതല്‍ കോച്ചുകളും അധിക സ്റ്റോപ്പുകളും ഒരുക്കും. അണ്‍റിസര്‍വ്ഡ് എക്സ്പ്രസുകള്‍ക്കാണ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ,രണ്ട് ജനറല്‍ കോച്ചുകള്‍ അധികമായി അനുവദിച്ചത്.

ട്രെയിനുകളും അധികമായി അനുവദിച്ച സ്റ്റോപ്പുകളും

16348 മംഗളൂരു-തിരുവന്തപുരം: പരവൂര്‍, കടയ്ക്കാവൂര്‍.

16344 മധുര ജംഗ്ഷന്‍ തിരുവനന്തപുരം അമൃത എക്സ്പ്രസ്: പരവൂര്‍, ചിറയിന്‍കീഴ്.

16331 മുംബൈ സിഎസ്എംടി- തിരുവനന്തപുരം പ്രതിവാര എക്സ്പ്രസ്: പരവൂര്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, കഴക്കൂട്ടം

16603 മംഗളൂരു തിരുവനന്തപുരം മാവേലി എക്സ്പ്രസ്: കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്.

12695 എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ്: ചിറയിന്‍കീഴ്.

16606 നാഗര്‍കോവില്‍ ജംഗ്ഷന്‍ മംഗളൂരു സെന്‍ട്രല്‍ ഏറനാട് എക്സ്പ്രസ്: കുഴിത്തുറൈ, പാറശാല, നെയ്യാറ്റിന്‍കര, ബാലരാമപുരം

16729 മധുര ജംഗ്ഷന്‍ പുനലൂര്‍ എക്സ്പ്രസ്: കുഴിത്തുറൈ, ബാലരാമപുരം.

16650 നാഗര്‍കോവില്‍ മംഗളൂരു സെന്‍ട്രല്‍ പരശുറാം എക്സ്പ്രസ്: ബാലരാമപുരം.

12624 തിരുവനന്തപുരം ചെന്നൈ സെന്‍ട്രല്‍ മെയില്‍: കഴക്കൂട്ടം, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍.

12696 തിരുവനന്തപുരം ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ്: കഴക്കൂട്ടം, ചിറയിന്‍കീഴ്.