Sunday, May 12, 2024
EntertainmentkeralaNews

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കലില്‍ വിധി 23ന്…

അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസില്‍ എട്ടാം പ്രതി നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാന്‍ ശ്രമിച്ചതായി കാണിച്ചു പ്രോസിക്യൂഷനാണു ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ഹര്‍ജി സമര്‍പ്പിച്ചത്. കേസ് വിധി പറയാനായി 23ലേക്കു മാറ്റി..കേസിലെ മാപ്പുസാക്ഷികളില്‍ ഒരാളായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പത്തനാപുരം എംഎല്‍എ കെ.ബി.ഗണേഷ്‌കുമാറിന്റെ ഓഫിസ് സെക്രട്ടറി പ്രദീപ്കുമാര്‍ കോട്ടാത്തലയെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദിലീപിനു വേണ്ടിയാണു ഗണേഷ്‌കുമാറിന്റെ സെക്രട്ടറി വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയതെന്നാണു പ്രോസിക്യൂഷന്റെ വാദം.