Friday, May 3, 2024
keralaNews

ആര്യന്‍ഖാന് പലവട്ടം ലഹരി മരുന്ന് ശ്രേയസ് അയ്യര്‍  എത്തിച്ച് നല്‍കി

മുംബൈ:ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ മലയാളി ശ്രേയസ് അയ്യര്‍ മുന്‍പും പലവട്ടം ആര്യന്‍ഖാന് ലഹരി മരുന്ന് എത്തിച്ച് നല്‍കിട്ടുണ്ടെന്ന് എന്‍സിബി. ക്രിപ്‌റ്റോ കറന്‍സി വഴിയാണ് ഇടപാടുകള്‍ നടന്നത്. വാട്‌സ് ആപ്പ് ചാറ്റുകളാണ് ഇതിനെല്ലാം തെളിവായി അന്വേഷണ ഏജന്‍സി നിരത്തുന്നത്.കപ്പലില്‍ നടത്തിയ റെയ്ഡിനിടെ തന്റെ പക്കല്‍ നിന്ന് ലഹരി വസ്തുക്കളൊന്നും പിടിച്ചില്ലെന്ന് വാദിക്കുമ്പോഴും വാട്‌സ് ആപ്പ് ചാറ്റുകള്‍ ആര്യന്‍ ഖാന് കുരുക്കാവുകയാണ്. 2020 ജൂലൈ മുതലുള്ള ചാറ്റുകളാണ് ആദ്യഘട്ടത്തില്‍ എന്‍സിബി പരിശോധിച്ചത്. ശ്രേയസ് നായര്‍ എന്ന ലഹരി കടത്തുകാരനിലേക്ക് അന്വേഷണമെത്തിയതും ഈ ചാറ്റുകളിലൂടെയാണ്. പല വട്ടം വലിയ അളവില്‍ ശ്രേയസ് ലഹരി വസ്തുക്കള്‍ എത്തിച്ചിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി. ഇടപാടുകള്‍ നടത്തിയത് ക്രിപ്‌റ്റോ കറന്‍സി വഴിയായിരുന്നു. ലഹരി വസ്തുക്കള്‍ വാങ്ങാന്‍ ഡാര്‍ക് വെബ് ഉപയോഗപ്പെടുത്തിയെന്നും എന്‍സിബി വൃത്തങ്ങള്‍ പറയുന്നു.