Saturday, April 20, 2024
Local NewsNewspolitics

നിയമസഭ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ ഫോട്ടോ വീഡിയോ പ്രദര്‍ശനം അരുവിത്തുറയില്‍

പൂഞ്ഞാര്‍: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷം “ആസാദി കാ അമൃത് മഹോത്സവ” ത്തിന്റെ ഭാഗമായി പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ ഫോട്ടോ വീഡിയോ പ്രദര്‍ശനം സംഘടിപ്പിക്കും. യൂനിസെഫിന്റെ സഹകരണത്തോടെ നിയമസഭ മ്യൂസിയം സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം 28 ന് രാവിലെ 10ന് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം എല്‍ എ നിര്‍വഹിക്കും. ഈരാറ്റുപേട്ട നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിക്കും. അലിഗഡ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ പി കെ അബ്ദുല്‍ അസീസ് മുഖ്യ പ്രഭാഷണം നടത്തും. അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളജ് മാനേജര്‍ ഫാ ഡോ അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പില്‍ ആമുഖപ്രഭാഷണം നിര്‍വഹിക്കും. നിയോജകമണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷര്‍ ആശംസകള്‍ അര്‍പ്പിക്കും. സ്വാതന്ത്ര്യസമര ചരിത്രം വിശദീകരിക്കുന്ന അപൂര്‍വങ്ങളായ ഫോട്ടോകളുടെയും ലഘു വീഡിയോകളുടെയും അനേകം കളക്ഷനുകള്‍ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. ലഹരിവിരുദ്ധ ബോധവത്ക്കരണം, യൂനിസെഫിന്റെ സഹകരണത്തോടെ കാലാവസ്ഥാ വ്യതിയാനം, ദുരന്തനിവാരണം എന്നീ വിഷയങ്ങളില്‍ നടത്തുന്ന പ്രത്യേക സെമിനാറുകളും പ്രദര്‍ശനത്തോടൊപ്പമുണ്ടാകും. സ്‌കൂള്‍-കോളേജ് വിദ്യാത്ഥികള്‍ക്കും, പൊതുജനങ്ങള്‍ക്കും പ്രദര്‍ശനം സൌജന്യമായി കാണുവാനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്.