Saturday, April 20, 2024
keralaNews

സംസ്ഥാനത്ത് ഇന്ന് നാല് മരണം.

 

രോഗവ്യാപനത്തിന്റെ തീവ്രതക്കൊപ്പം സംസ്ഥാനത്ത് കോവിഡ് മരണ നിരക്കും ചെറിയ അളവില്‍ കൂടുന്നു. ഇന്ന് നാല് കോവിഡ് മരണങ്ങള്‍ ഇതിനകം സംസ്ഥാനത്ത് സ്ഥിരീകരിച്ചു. മുഹമ്മദ് ഇഖ്ബാല്‍, എന്തീന്‍കുട്ടി, അഹമ്മദ് ഹംസ, ക്ലീറ്റസ് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചാണ് മുഹമ്മദ് ഇഖ്ബാല്‍, എന്തീന്‍കുട്ടി, അഹമ്മദ് ഹംസ എന്നിവര്‍ മരിച്ചത്. ഇന്നലെയാണ് മുഹമ്മദ് ഇഖ്ബാലും എന്തീന്‍കുട്ടിയും മരിച്ചത്. ഇന്ന് മരിച്ച നല്ലളം അരീക്കാട് സ്വദേശി അഹമ്മദ് ഹംസ 12 ദിവസമായി ചികിത്സയിലായിരുന്നു.ആലപ്പുഴ കനാല്‍ വാര്‍ഡ് സ്വദേശിയായ ക്ലീറ്റസാണ് മരിച്ച നാലാമത്തെയാള്‍.