Friday, May 3, 2024
keralaNewspolitics

ആര്‍എസ്എസ് 100 വര്‍ഷം:  രാജ്യത്തെ മതരാഷ്ട്രമാക്കാന്‍ ബിജെപി നീക്കം: പിണറായി വിജയന്‍

മാവേലിക്കര : ആര്‍എസ്എസ് രൂപീകരിച്ച് 100 വര്‍ഷം തികയുന്ന വേളയില്‍ രാജ്യത്തെ മത രാഷ്ട്രമാക്കാനാണ് ബിജെപി നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാന്‍ ബിജെപി ശ്രമിക്കുന്നു.

കോണ്‍ഗ്രസ് അത് നടപ്പിലാക്കാന്‍ സഹായിക്കുന്നു. കോണ്‍ഗ്രസിന് സംഘപരിവാര്‍ മനസിനോട് യോജിപ്പ് വരുന്നു. ഭരണഘടനക്ക് ഒരു വിലയും കല്‍പ്പിക്കാത്ത സര്‍ക്കാരായി കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ മാറി.

മൗലിക അവകാശങ്ങള്‍ ഹനിക്കുന്ന രീതിയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും പിണറായി കുറ്റപ്പെടുത്തി. കശ്മീര്‍ന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോള്‍ സന്തോഷിച്ച കോണ്‍ഗ്രസുകാര്‍ രാജ്യത്തുണ്ട്.

യുഎപിഎ കരിനിയമം ഭേദഗതിയില്‍ കോണ്‍ഗ്രസ് ബിജെപിക്ക് ഒപ്പം നിന്നു. കരിനിയമത്തെ എതിര്‍ക്കാന്‍ ഒരു കോണ്‍ഗ്രസ് എംപിയും. ഉണ്ടായില്ല. കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംപി മാരും മിണ്ടിയില്ലെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.