Monday, May 13, 2024
keralaNewsObituary

ബോംബ് സ്‌ഫോടനം; രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍

കണ്ണൂര്‍: പാനൂര്‍ ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു പേര്‍ കൂടി കസ്റ്റഡിയില്‍. അമല്‍ ബാബു, മിഥുന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. സ്‌ഫോടനത്തിന് ശേഷം ബോംബുകള്‍ സ്ഥലത്തുനിന്നു മാറ്റിയത് അമല്‍ ബാബു ആണെന്നാണ് പൊലീസ് പറയുന്നത്. മിഥുന്‍ ബോംബ് നിര്‍മ്മിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തയാളാണെന്നുമാണ് പൊലീസിന് ലഭിച്ച വിവരം.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുന്നത്. ഒളിവില്‍ കഴിയുന്ന 2 പ്രതികള്‍ക്കായുള്ളതെരച്ചില്‍ തുടരുകയാണ് പൊലീസ്. സിപിഎം പ്രവര്‍ത്തകരായ അതുല്‍, അരുണ്‍, ഷിബിന്‍ ലാല്‍, ,സായൂജ് എന്നിവരാണ് അറസ്റ്റിലായത്. സ്‌ഫോടനത്തില്‍ പരിക്കേറ്റ വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്. വെള്ളിയാഴ്ച പാനൂര്‍ കുന്നോത്തിലാണ് ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ മൂളിയാത്തോട് കാട്ടിന്റവിട ഷെറിന്‍ (31) ആണ് മരണപ്പെട്ടത്. കണ്ണൂരില്‍ പാനൂര്‍, കൊളവല്ലൂര്‍, കൂത്തുപറമ്പ് എന്നീ മേഖലകളിലാണ് വ്യാപക പരിശോധന നടക്കുന്നത്.