Saturday, May 4, 2024
keralaNewsObituary

ആരോഗ്യവകുപ്പ് ജീവനക്കാരന്‍ ടാങ്കര്‍ ലോറിയിടിച്ചു മരിച്ചു.

കൊല്ലം :ചവറ ദേശീയപാത മുറിച്ചു കടക്കവെ ആരോഗ്യവകുപ്പ് ജീവനക്കാരന്‍ ടാങ്കര്‍ ലോറിയിടിച്ചു മരിച്ചു. നീണ്ടകര ഗവ. താലൂക്ക് ആശുപത്രിയിലെ ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ് ചവറ സൗത്ത് വടക്കുംഭാഗം സ്വാതിയില്‍ രാധാകൃഷ്ണപിള്ള (59) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ ചവറ തട്ടാശ്ശേരി ജംക്ഷനിലായിരുന്നു അപകടം. എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറിയാണ് ഇടിച്ചത്. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.