Friday, May 17, 2024
keralaNewsObituary

നടിയും മോഡലുമായ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി തൂങ്ങിമരിച്ച നിലയില്‍

കൊച്ചി: കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി തൂങ്ങിമരിച്ച നിലയില്‍. നടിയും മോഡലുമായ ഷെറിന്‍ സെലിന്‍ മാത്യുവാണ് (27) മരിച്ചത്. കൊച്ചി ചക്കരപറമ്പിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ രാവിലെ പത്തരയോടെയാണ് ഷെറിനെ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയാണ് ഷെറിന്‍. വര്‍ഷങ്ങളായി കൊച്ചിയിലാണ് താമസം. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുക്കും.