Friday, April 19, 2024
keralaNewspolitics

മാന്യത ഉണ്ടെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് പിണറായി വിജയന്‍ ജുഡീഷ്യല്‍ അന്വേഷണത്തെ നേരിടണം ;പി.സി. ജോര്‍ജ്.

കോട്ടയം മുഖ്യമന്ത്രിയുടെ മനസ്സ് എത്രമാത്രം ജനവിരുദ്ധമാകാം എന്നതിനുള്ള തെളിവാണ് പിണറായി വിജയന്റെ യാത്രയെന്ന് ജനപക്ഷം പാര്‍ട്ടി നേതാവ് പി.സി. ജോര്‍ജ് പറഞ്ഞു.’ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നിസാരമായ ആരോപണങ്ങള്‍ അഴിച്ചുവിടാന്‍ ശ്രമിക്കാതെ മാന്യത ഉണ്ടെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് പിണറായി വിജയന്‍ ജുഡീഷ്യല്‍ അന്വേഷണത്തെ നേരിടണം. ‘മുഖ്യമന്ത്രിയുടെ സ്വര്‍ണ കള്ളക്കടത്തും, താന്‍ നടത്തിയതെന്ന് പറയുന്ന ഗൂഢാലോചനയും ഒരേ തട്ടില്‍ കാണാനുള്ള ശ്രമം അപലപനീയമാണ്. സംസ്ഥാനം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ അഴിമതിക്കാരനും കൊള്ളക്കാരനും ആണു മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നും പി.സി. ജോര്‍ജ് കോട്ടയത്ത് വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.മുഖ്യ മന്ത്രിക്കെതിരെ ഇത്രയധികം പ്രതിഷേധങ്ങളും ജനരോഷവും കേരളത്തില്‍ അങ്ങോളമിങ്ങോളം ഉയരുമ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സിപിഎം എന്തുകൊണ്ടാണു മൗനം പാലിക്കുന്നതെന്നും പി.സി. ജോര്‍ജ് ചോദിച്ചു.