Wednesday, May 8, 2024
indiaNewspolitics

ആന്ധ്രാപ്രദേശില്‍ 13 പുതിയ ജില്ലകള്‍ ഇന്ന് നിലവില്‍ വരും

അമരാവതി: ആന്ധ്രാപ്രദേശില്‍ ഇന്ന് മുതല്‍ പുതിയ 13 ജില്ലകള്‍ കൂടി നിലവില്‍ വരും എന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഇതോടെ സംസ്ഥാനത്തെ ആകെ ജില്ലകളുടെ എണ്ണം 26 ആയി മാറും. നിലവിലുള്ള 13 ജില്ലകളില്‍, ഓരോന്നിനേയും രണ്ടായി വിഭജിച്ചാണ് പുതിയ ജില്ലകളുടെ രൂപീകരണം.

ജനുവരി അവസാനവാരമാണ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ഇതുസംബന്ധിച്ച ഔദ്യോഗിക കരട് വിജ്ഞാപനം പുറത്തിറക്കിയത്.

ശ്രീകാകുളം, വിസിയനഗരം, മന്യം, അല്ലൂരി സീതാരാമ രാജു, വിശാഖപട്ടണം, അനകപള്ളി, കാക്കിനാഡ, കോണാ സീമ, ഈസ്റ്റ് ഗോദാവരി,

വെസ്റ്റ് ഗോദാവരി, എല്ലുരു, കൃഷ്ണ, എന്‍ടിആര്‍ ജില്ല, ഗുണ്ടൂര്‍, ബാപ്റ്റാല, പല്‍നാഡു, പ്രകാശം, എസ്പിഎസ് നല്ലൂര്‍, കൂര്‍നൂല്‍, നന്ദ്യാല്‍, അനന്തപുരം, ശ്രീ സത്യസായി ജില്ല, വൈഎസ്ആര്‍ കഡപ്പ, അന്നമയ, ചിറ്റൂര്‍, ശ്രീബാലാജി. എന്നിങ്ങനെയാണ് 13 പുതിയ ജില്ലകള്‍.

ശ്രീ സത്യസായി ബാബയുടെ ആശ്രമം സ്ഥിതിചെയ്യുന്ന പുട്ടപര്‍ത്തി ആസ്ഥാനമാക്കി ശ്രീ സത്യസായി എന്ന പേരില്‍ പുതിയ ജില്ല പ്രഖ്യാപിച്ചു. തിരുപ്പതി ആസ്ഥാനമാക്കി ക്ഷേത്രനഗര ജില്ല ശ്രീബാലാജി എന്ന പേരിലും,

എന്‍ടിആറിന്റെ പേരില്‍ വിജയവാഡ ആസ്ഥാനമാക്കിയും, ഗോത്രവര്‍ഗ്ഗകാര്‍ക്ക് വേണ്ടി പോരാടിയ അല്ലുരു സിതാരാമ രാജുവിന്റെ പേരിലും പുതിയ ജില്ലകളുണ്ട്. ഇവയുടെ ആസ്ഥാനവും പ്രഖ്യാപിച്ചിട്ടുണ്ട്.