Sunday, April 28, 2024
keralaNews

ആദ്യ പൂര്‍ണ ബജറ്റ് നിയമസഭയില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിക്കുന്നു.

തിരുവനന്തപുരം :രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ പൂര്‍ണ ബജറ്റ് നിയമസഭയില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിക്കുന്നു. കേരള വികസനത്തെ മുന്‍നിര്‍ത്തി ദീര്‍ഘകാല ലക്ഷ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ബജറ്റായിരിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. വരുമാന വര്‍ധന അനിവാര്യമായതിനാല്‍ നികുതികളില്‍ വര്‍ധനയും കോവിഡ് പ്രതിസന്ധി കടന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പിന് ആവശ്യമായ വികസന, ക്ഷേമ പദ്ധതികളും ബജറ്റിലുണ്ടാകുമെന്നാണു സൂചന.

ബജറ്റിനു തലേന്നു നിയമസഭയില്‍ സമര്‍പ്പിക്കാറുള്ള സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും ഇത്തവണ ബജറ്റിനൊപ്പമായതിനാല്‍ കേരളത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചയും ഇന്നറിയാം.ഭൂമി ന്യായവില, സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസുകള്‍, മോട്ടര്‍വാഹന നികുതി, റവന്യു വകുപ്പും തദ്ദേശ സ്ഥാപനങ്ങളും പിരിക്കുന്ന വിവിധ നികുതികള്‍ തുടങ്ങിയവയിലാണു വര്‍ധനയും പരിഷ്‌കരണവും പ്രതീക്ഷിക്കുന്നത്. ഇന്ധനവില ഉയരുന്നതു കാരണം സര്‍ക്കാരിന് അധിക വരുമാനം കിട്ടുന്നതിനാല്‍ ഈയിനത്തിലെ നികുതി വര്‍ധന ഒഴിവാക്കും. മദ്യ നികുതി പരിഷ്‌കരണവും തനതു മദ്യ ഉല്‍പാദനവും അജന്‍ഡയിലുണ്ട്.