Monday, May 13, 2024
keralaNews

കണ്ണൂരില്‍ പുതിയ ഐടി പാര്‍ക്ക് : 250 രാജ്യാന്തര ഹോസ്റ്റല്‍ മുറികള്‍

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ പൂര്‍ണ ബജറ്റ് നിയമസഭയില്‍ മന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിക്കുന്നു.
വിജഞാന സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തണം. ഇന്‍കുബേഷന്‍ സെന്ററുകള്‍ക്കും സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരളത്തിലെ പത്തു സര്‍വകലാശാലകള്‍ക്കായി 20 കോടി രൂപ വീതം മൊത്തം 200 കോടി രൂപ വകയിരുത്തി.ഹ്രസ്വകാല കോഴ്‌സുകള്‍ക്കായി 20 കോടി രൂപ വകയിരുത്തി.മുഖ്യമന്ത്രിയുടെ നവകേരള ഫെലോഷിപ്പ് 150 പേര്‍ക്ക്.

കേരളത്തിലെ 5 സര്‍വകലാശാലകളില്‍ 1,500 പുതിയ ഹോസ്റ്റല്‍ മുറികളും ഇന്റര്‍നാഷനല്‍ ഹോസ്റ്റല്‍ സൗകര്യങ്ങള്‍ക്കുമായി കിഫ്ബിയില്‍ നിന്ന് തുക വകയിരുത്തും.250 രാജ്യാന്തര ഹോസ്റ്റല്‍ മുറികളും സര്‍വകലാശാലകളില്‍ ഉറപ്പാക്കും.

തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്കിന് 150 കോടി രൂപ വകയിരുത്തി.ജില്ലാ സ്‌കില്‍ പാര്‍ക്കുകള്‍ക്കായി 350 കോടി രൂപ വകയിരുത്തി.ഗ്രാഫീന്‍ ഗവേഷണത്തിന് 15 കോടി.

കണ്ണൂരില്‍ പുതിയ ഐടി പാര്‍ക്ക് സ്ഥാപിക്കും.ഐടി ഇടനാഴികളുടെ വികസനം വിപുലമാക്കും.5 ജി സംവിധാനം വേഗം കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കും. കെ ഫോണ്‍ ഉപയോക്താക്കള്‍ക്ക് പ്രത്യേക വില നിര്‍ണയ രീതി തയാറാക്കും. 5 ജി ലീഡര്‍ഷിപ്പ് പാക്കേജ് തയാറാക്കാന്‍ ഉന്നത സമിതി രൂപീകരിക്കും. കെ ഫോണുമായി ബന്ധപ്പെട്ട് ടവര്‍ ശൃംഖല സ്ഥാപിക്കും.