Friday, April 19, 2024
keralaNewspolitics

വയനാട്, ഇടുക്കി,മലപ്പുറം ജില്ലയുടെ മലയോര മേഖലകളില്‍ യുഡിഎഫ് ഹര്‍ത്താല്‍

വയനാട്, ഇടുക്കി ജില്ലകളിലും മലപ്പുറം ജില്ലയുടെ മലയോര മേഖലകളിലുമാണ് രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്താല്‍. വനത്തിനോട് ചേര്‍ന്ന പരിസ്ഥിതിലോല മേഖല പരിധിയുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍.നിലമ്പൂര്‍ നഗരസഭയിലും കരുവാരകുണ്ട്, കാളികാവ്, ചോക്കാട്, കരുളായി, മൂത്തേടം, വഴിക്കടവ്, പോത്തുകല്ല്, ചാലിയാര്‍, എടവണ്ണ, മമ്പാട്, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകളിലുമാണ് മലപ്പുറത്തെ ഹര്‍ത്താല്‍.

യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെത്തുടര്‍ന്ന് വയനാട് കല്‍പറ്റയിലും മലപ്പുറം നിലമ്പൂരിലും വാഹനങ്ങള്‍ തടയുന്നു..കല്‍പറ്റയില്‍ കെ.എസ്.ആര്‍.ടി.സി ബസുകളും തടഞ്ഞു. ഇടുക്കി ജില്ലയില്‍ കടകള്‍ തുറന്നിട്ടില്ല. സ്വകാര്യ വാഹനങ്ങള്‍ നിരത്തില്‍ ഉണ്ട്. ദീര്‍ഘദൂര കെഎസ്ആര്‍ടിസി സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. കുമളി അതിര്‍ത്തി വഴി വാഹനങ്ങള്‍ കടത്തി വിടുന്നുണ്ട്.