Sunday, May 5, 2024
BusinessindiaNews

ആദായ നികുതി പോര്‍ട്ടല്‍ തകരാറിലാര്‍; ഇന്‍ഫോസിസിനെ വിമര്‍ശിച്ച് ധനമന്ത്രി

ആദായ നികുതി പോര്‍ട്ടല്‍ പുറത്തിറക്കിയതിന് പിന്നാലെ തകരാറിലായി. സംഭവത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അതൃപ്തി പ്രകടിപ്പിച്ചു. ഉടന്‍ പ്രശ്നം പരിഹരിക്കണമെന്ന് ഇന്‍ഫോസിസിനും സഹസ്ഥാപകനും ചെയര്‍മാനുമായ നന്ദന്‍ നിലേകനിയ്ക്കും ധനമന്ത്രി നിര്‍ദേശം നല്‍കി. ഉടന്‍ പ്രശ്നം പരിഹരിക്കാമെന്ന് നന്ദന്‍ നിലേകനി നിര്‍മല സീതാരാമന് ഉറപ്പുനല്‍കി. സംഭവത്തില്‍ ഇന്‍ഫോസിസ് ഖേദം പ്രകടിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് പഴയ പോര്‍ട്ടല്‍ പിന്‍വലിച്ച് പുതിയ വെബ്സൈറ്റ് പുറത്തിറക്കിയത്.2019ലാണ് ആദായ നികുതി ദായകര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി പുതിയ തലമുറ ഐടി റിട്ടേണ്‍ സൈറ്റ് രൂപപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്‍ഫോസിസിനെ ചുമതലപ്പെടുത്തിയത്. ആദായ നികുതി പ്രൊസസിങ് സമയം 63 ദിവസത്തില്‍നിന്ന് ഒരുദിവസമാക്കികുറയ്ക്കുകയെന്ന ദൗത്യവും ഇതിനുപിന്നിലുണ്ടായിരുന്നു. 4,241 കോടിയാണ് പദ്ധതിക്കുവേണ്ടി ചെലവഴിച്ചത്.