Saturday, May 18, 2024
indiaNews

മുംബൈയില്‍ കനത്ത മഴ.

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിച്ചതോടെ പ്രളയ ഭീതിയില്‍ മഹാരാഷ്ട്രയുടെ വിവിധ ജില്ലകളും മുംബൈ നഗരവും.കാലാവസ്ഥാ പ്രവചനത്തിന്റെ ഒരു ദിവസം മുമ്പാണ് മണ്‍സൂണ്‍ സംസ്ഥാനത്തെത്തിയത്. ശക്തമായ മഴയില്‍ റോഡുകളും സബ്‌വേയും മുങ്ങുകയും ട്രെയിന്‍ വാഹന ഗതാഗതം തടസപ്പെടുകയും ചെയ്തു.മുംബൈയില്‍ മണ്‍സൂണ്‍ എത്തിയതായി കാലാവസ്ഥ നിരീക്ഷണ വിഭാഗം മുംബൈ മേധാവി ഡോ. ജയന്ത സര്‍ക്കാര്‍ പറഞ്ഞു.പ്രതീക്ഷിച്ചതിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. ജൂണ്‍ മൂന്നിന് കാലവര്‍ഷം കേരളത്തില്‍ എത്തിയിരുന്നു. ഇവിടെ ജൂണ്‍ 10ന് എത്തുമെന്നായിരുന്നു നിഗമനമെന്നും അദ്ദേഹം പറഞ്ഞു.മുംബൈ നഗരത്തിലും മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളിലും കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. നിരവധി റോഡുകളില്‍ വെള്ളം നിറഞ്ഞതോടെ ഇരു ചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ യാത്ര ദുഷ്‌കരമായി. പേമാരിയില്‍ ലോക്കല്‍ ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. മണ്‍സൂണ്‍ മഹാരാഷ്ട്രയിലെത്തിയതോടെ അടുത്ത 48 മണിക്കൂറിനുള്ളില്‍ തെലങ്കാന, ആന്ധ്ര പ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലേക്ക് എത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി .