Saturday, May 18, 2024
keralaNews

കെ സുധാകരന്‍ കെപിസിസി ആസ്ഥാനത്തെത്തി.

നിയുക്ത പ്രസിഡന്റ് കെ സുധാകരന്‍ കെപിസിസി ആസ്ഥാനത്തെത്തി. പ്രസിഡന്റായതിന് ശേഷം ആദ്യമാണ് ഇന്ദിരാഭവനില്‍ എത്തുന്നത്. മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ദിരാഭവനിലുണ്ടായിരുന്നു. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും ഇന്ദിരാഭവനില്‍ എത്തിയിരുന്നു. അതേസമയം, ഇന്ന് കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായി ചുമലയേല്‍ക്കില്ല. കണ്ണൂരേക്ക് പോയി വന്നശേഷമേ ചുമതലയേല്‍ക്കൂ എന്നാണ് വിവരം. ഒരാഴ്ചയായി കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവന്‍ മൂകമായിരുന്നു.