Sunday, May 5, 2024
indiaNewspoliticsworld

പ്രവാചക വിഷയത്തിലെ പ്രമേയം മാലിദ്വീപ് വോട്ടിനിട്ട് തള്ളി

മാലേ: പ്രവാചക നിന്ദയെന്ന പ്രചാരണത്തില്‍ മാലിദ്വീപ് പാര്‍ലമെന്റില്‍ ഇന്ത്യയിലെ പ്രവാചക നിന്ദാ വിവാദത്തില്‍ പ്രതിഷേധിക്കുന്ന പ്രമേയം അവതരിപ്പിക്കുകയും വോട്ടിനിട്ട് തള്ളുക യുമായിരുന്നു.

ഇസ്ലാമിക രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കാതെയാണ് മാലിദ്വീപ് പ്രമേയം വോട്ടിനിട്ട് തള്ളിയത്. മുന്‍പ് ജമ്മുകശ്മീര്‍ വിഷയത്തില്‍ ഇസ്ലാമിക് രാജ്യങ്ങളുടെ കൂട്ടായ്മയുടെ നയങ്ങള്‍ക്കൊപ്പം നില്‍ക്കാത്ത മാലിദ്വീപ് പ്രവാചക വിഷയത്തിലും ഇന്ത്യയെ പിന്തുണയ്ക്കുകയാണ്.

ഇന്നലെ മാലിദ്വീപ് പാര്‍ലമെന്റില്‍ ഇന്ത്യയിലെ പ്രവാചക നിന്ദാ വിവാദത്തില്‍ പ്രതിഷേധിക്കുന്ന പ്രമേയം അവതരിപ്പിക്കുകയും വോട്ടിനിട്ട് തള്ളുകയുമായിരുന്നു. ചില അംഗങ്ങള്‍ നടത്തിയ ശ്രമമാണ് ഭരണകൂടം തള്ളിയത്.

ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ ഔദ്യോഗിക അംഗങ്ങള്‍ ഇസ്ലാമിക വിശ്വാസത്തിനെതിരെ നടത്തിയ പരാമര്‍ശം പരക്കെ വിമര്‍ശിക്കപ്പെടണമെന്ന ആവശ്യത്തെയാണ് പാര്‍ലമെന്റ് വോട്ടിനിട്ട് തള്ളിയത്.

മാലിദ്വീപ് പാര്‍ലമെന്റിലെ പ്രതിപക്ഷ അംഗവും മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും പ്രതിരോധ മന്ത്രിയുമായിരുന്ന ആദം ഷെരീഫാണ് പ്രമേയം അവതരിപ്പിച്ചത്. 43 അംഗങ്ങളില്‍ 33 പേരും എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ 10പേര്‍ അനുകൂലിച്ചു.

സൗദി അറേബ്യ, ബഹ്റിന്‍ എന്നീ രാജ്യങ്ങളും ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സിലെന്ന ജിസിസി രാജ്യങ്ങളും ഓര്‍ഗനൈ സേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്‍ എന്നിവരാണ് പ്രവാചക നിന്ദ എന്ന വിഷയം ഏറ്റെടുത്ത് ഇന്ത്യയെ വിമര്‍ശിച്ച് രംഗത്തുവന്നത്.

ആഗോളതലത്തില്‍ അറബ് രാജ്യങ്ങള്‍ ഇന്ത്യക്കെതിരെ നടത്തിയ പരാമര്‍ശങ്ങളും ചില രാജ്യങ്ങളിലെ മതമൗലികവാദ വിഭാഗങ്ങള്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ നടത്തിയ ആഹ്വാനവും പല തരത്തിലാണ് പ്രതിഫലിക്കുന്നത്.

ഇന്ത്യന്‍ വിദേശകാര്യവകുപ്പ് മതപരമായ കാര്യത്തിലെ ഇന്ത്യയുടെ വിശാലതയും പ്രതിബദ്ധതയും ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കിയതോടെ പല രാജ്യങ്ങളും പ്രതികരണം മയപ്പെടുത്തിയിട്ടുമുണ്ട്.