Sunday, May 5, 2024
keralaNews

ആകാശദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; പൈലറ്റുമാര്‍ കുറ്റക്കാരെന്ന് റിപ്പോര്‍ട്ട്

യാത്രാവിമാനങ്ങള്‍ 30 സെക്കന്‍ഡ് വ്യത്യാസത്തില്‍ കൂട്ടിയിടിയില്‍നിന്നു രക്ഷപ്പെട്ടെങ്കിലും സ്‌പൈസ്‌ജെറ്റ് പൈലറ്റുമാര്‍ കുറ്റക്കാരെന്നു റിപ്പോര്‍ട്ട്. എയര്‍ ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയാണു കേന്ദ്രത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2020 ഓഗസ്റ്റ് 28നു വൈകിട്ടു നാലേകാലോടെ കൊച്ചി വിമാനത്താവളത്തിനു മുകളിലായിരുന്നു സംഭവം. 2 വിമാനങ്ങളും കൊച്ചിയില്‍ ഇറങ്ങാനുള്ള ശ്രമത്തിലായിരുന്നു.ബെംഗളൂരുവില്‍നിന്നുള്ള സ്‌പൈസ്‌ജെറ്റ്, ദോഹയില്‍നിന്നുള്ള ഖത്തര്‍ എയര്‍വെയ്‌സ് വിമാനങ്ങളാണു സംഭവത്തില്‍ ഉള്‍പ്പെട്ടത്.വിമാനത്താവളത്തിനു 4000 അടി മുകളിലായിരുന്നു വിമാനങ്ങള്‍. രണ്ടിലുമായി ഇരുന്നൂറിലേറെ യാത്രക്കാരുണ്ടായിരുന്നു. സ്‌പൈസ്‌ജെറ്റ് പൈലറ്റുമാര്‍ കൊച്ചിയിലെ വ്യോമഗതാഗത നിയന്ത്രകന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചില്ല, ലാന്‍ഡ് ചെയ്യാന്‍ വിമാനത്താവളത്തെസമീപിക്കുമ്പോള്‍ പറന്നു നില്‍ക്കേണ്ടിയിരുന്ന ഉയരം മുന്‍ കൂട്ടി സെറ്റു ചെയ്യാന്‍ മറന്നു എന്നിങ്ങനെയുള്ള കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടിലുണ്ട്. വിമാനത്താവളത്തിനു 4000 അടി മുകളിലായിരുന്നു വിമാനങ്ങള്‍. രണ്ടിലുമായി ഇരുന്നൂറിലേറെ യാത്രക്കാരുണ്ടായിരുന്നു. സ്‌പൈസ്‌ജെറ്റ് പൈലറ്റുമാര്‍ കൊച്ചിയിലെ വ്യോമഗതാഗത നിയന്ത്രകന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചില്ല, ലാന്‍ഡ് ചെയ്യാന്‍ വിമാനത്താവളത്തെസമീപിക്കുമ്പോള്‍ പറന്നു നില്‍ക്കേണ്ടിയിരുന്ന ഉയരം മുന്‍ കൂട്ടി സെറ്റു ചെയ്യാന്‍ മറന്നു എന്നിങ്ങനെയുള്ള കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടിലുണ്ട്.