Wednesday, May 15, 2024
indiaNews

റവന്യൂ കമ്മി ഗ്രാന്റ്: കേന്ദ്ര സര്‍ക്കാര്‍ 17 സംസ്ഥാനങ്ങള്‍ക്ക് 9,871 കോടി രൂപ അനുവദിച്ചു

ധനകാര്യ മന്ത്രാലയത്തിന്റെ എക്സ്പെണ്ടിച്ചര്‍ വകുപ്പ് പോസ്റ്റ് ഡെവലൂഷന്‍ റവന്യൂ കമ്മി (പിഡിആര്‍ഡി) ഗ്രാന്റിന്റെ പ്രതിമാസ ഗഡു ഇനത്തില്‍ കഴിഞ്ഞ ദിവസം സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തത് 9,871 കോടി രൂപയാണ്.

അഞ്ചാമത്തെ ഗഡു കൂടി നല്‍കിയതോടെ ഈ സാമ്ബത്തിക വര്‍ഷത്തില്‍ യോഗ്യതയുള്ള സംസ്ഥാനങ്ങള്‍ക്ക് 49,355 കോടി രൂപ മൊത്തം തുക അനുവദിച്ചിട്ടുണ്ട്. ഈ മാസം നല്‍കിയ ഗ്രാന്റിന്റെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിശദാംശങ്ങളും 2021-22ല്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച പിഡിആര്‍ഡി ഗ്രാന്റിന്റെ ആകെ തുകയും പട്ടികയില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു.

പതിനഞ്ചാം ധനകാര്യ കമ്മീഷന്‍, മൊത്തം പോസ്റ്റ് ഡെവലൂഷന്‍ റവന്യൂ കമ്മി ഗ്രാന്റ് ഇനത്തില്‍ 2021-22 സാമ്ബത്തിക വര്‍ഷത്തില്‍ 17 സംസ്ഥാനങ്ങള്‍ക്ക് 1,18,452 കോടി രൂപ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതില്‍ നിന്നും 49,355 കോടി രൂപ (41.67%) ഇതുവരെ വിതരണം ചെയ്തു. കേരളത്തിന് അഞ്ചാം ഗഡുവായി 1657.58 കോടി രൂപയും ഇതുവരെ ആകെ 8287.92 കോടി രൂപയും ലഭിച്ചു.