Saturday, May 18, 2024
keralaNews

രാജ്യത്ത് 24 മണിക്കൂറില്‍ 1761 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 1761 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഈ വര്‍ഷം ഒരു ദിവസം കോവിഡ് ബാധിച്ചുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. ഇന്നലെ മാത്രം 2,59,170 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ട്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,53,21,089ഉം ആകെ മരണം 1,80,530ഉം ആയി.