Friday, May 3, 2024
keralaNews

“അർദ്രം പുരസ്ക്കാരം” മുത്തോലി ഗ്രാമ പഞ്ചായത്തിന് 

പാലാ: സംസ്ഥാന സർക്കാരിന്റെ ആർദ്രകേരള പുരസ്‌കാരം
കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച പഞ്ചായത്തായി പ്രവർത്തിക്കുന്ന
ബിജെപി ഭരിക്കുന്ന മുത്തോലി ഗ്രാമപഞ്ചായത്തിന് ലഭിച്ചു.
 തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ മന്ത്രിമാരായ വീണ ജോർജ്, എം വി
ഗോവിന്ദൻ  എന്നിവരാണ് മുത്തോലി പഞ്ചായത്തിന്  അവാർഡ് സമ്മാനിച്ചത്. ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ച വെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് സർക്കാർ സംസ്ഥാന ആർദ്ര കേരള പുരസ്‌കാരം നൽകുന്നത്.  മുത്തോലി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്‌ക്കാരം. പ്രതിരോധ കുത്തിവെപ്പ്, വാർഡുതല പ്രവർത്തനങ്ങൾ, മറ്റ് പ്രതിരോധ പ്രവർത്തനങ്ങൾ, നടപ്പാക്കിയ നൂതനമായ ആശയങ്ങൾ, പൊതുസ്ഥലങ്ങളിലെ മാലിന്യ നിർമാർജനം തുടങ്ങിയവയും കണക്കിലെടുത്താണ് അവാർഡ്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജൻ മുണ്ടമറ്റം, മുത്തോലി പി എച്ച് സി  മെഡിക്കൽ ഓഫീസർ ഡേ: ജിന്റു ഫിലിപ്പ്, മെമ്പർമാരായ ഷീബ റാണി, ശ്രീജയ എം പി, ടോമി, ജിജി ജേക്കബ്, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരോടൊപ്പം  മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി.  മീനാഭവൻ അവാർഡ് ഏറ്റുവാങ്ങിയത്.