Friday, May 3, 2024
keralaNewspolitics

അവിശ്വാസം പാസായി ;എരുമേലിയില്‍ വൈസ് പ്രസിഡന്റ് ആരാണ് ……..?

എരുമേലി:പഞ്ചായത്ത് പ്രസിഡന്റിനെതിരെ കഴിഞ്ഞ തവണ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ പങ്കെടുക്കാതിരുന്ന കോണ്‍ഗ്രസ് അംഗമായ പ്രകാശ് പള്ളിക്കൂടം ഇത്തവണ എല്‍ഡിഎഫിന് പരസ്യമായി വോട്ട് ചെയ്തതോടെ എരുമേലിയില്‍ വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയം പാസ്സാകുകയായിരുന്നു.ഇതോടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരെന്നുള്ള ചര്‍ച്ചകള്‍ക്ക് വഴി തെളിഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം സിപിഐ അംഗത്തിനോ -എല്‍ഡിഎഫിന് പിന്തുണ നല്‍കിയ പ്രകാശ് പള്ളിക്കൂടത്തിനോ നല്‍കാനുള്ള സാധ്യതയാണുള്ളത്.എന്നാല്‍ കോണ്‍ഗ്രസ് അംഗത്തിനെതിരെ ഇലക്ഷന്‍ കമ്മീഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രകാശ് അയോഗ്യനായാല്‍ ഇരുമ്പൂന്നിക്കരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കേണ്ട സാഹചര്യം ഉണ്ടാകും. ഇനിയുള്ള രണ്ടുവര്‍ഷം വൈസ് പ്രസിഡന്റ് സ്ഥാനം വീതം വെച്ച് നടക്കാനുള്ള സാധ്യതയും കണക്കാക്കപ്പെടുന്നു.എന്നാല്‍ അവിശ്വാസ പ്രമേയത്തിലെ സംഭവങ്ങള്‍ യുഡിഎഫിനെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്.അടുത്ത ആറു മാസത്തിനുള്ളില്‍ എരുമേലി പഞ്ചായത്തില്‍ വീണ്ടും അവിശ്വാസം കൊണ്ടുവരുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതിലെ പൊരുള്‍ വ്യക്തമായിട്ടില്ല.എല്‍ഡിഎഫില്‍ നിന്നും ഏതെങ്കിലുമൊരംഗം യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്നോ -നിലവില്‍ എല്‍ഡിഎഫ് അനുകൂലമായി വോട്ടു ചെയ്ത കോണ്‍ഗ്രസ് അംഗം തിരികെ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് കണക്കുകൂട്ടലാണ് ഇവര്‍ .ഒന്നുമല്ലെങ്കില്‍ എല്‍ഡിഎഫിന്റെ അഴിമതിക്കെതിരെ ശക്തമായി പ്രക്ഷോഭം നടത്താനുള്ള നീക്കവും കോണ്‍ഗ്രസില്‍ ആലോചിക്കുന്നുണ്ട് എന്നാല്‍ കോണ്‍ഗ്രസിനെ ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടാനും എരുമേലിയുടെ വികസന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനുമാണ് എല്‍ഡിഎഫിന് നീക്കം .