Friday, May 10, 2024
indiaNewsSports

വിരാട് കോഹ്‌ലി ട്വന്റി20 നായകപദവി ഒഴിയും.

ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പിന് ശേഷം വിരാട് കോഹ്‌ലി ഇന്ത്യയുടെ ഏകദിന, ട്വന്റി20 ടീമുകളുടെ നായക സ്ഥാനം ഒഴിയുമെന്ന് റിപ്പോര്‍ട്ട്. ജോലിഭാരം കണക്കിലെടുത്താണ് ടി20 നായകസ്ഥാനം ഒഴിയുന്നതെന്നും ഏകദിനങ്ങളിലും ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്നും കോലി വ്യക്തമാക്കി.കഴിഞ്ഞ എട്ടോ ഒമ്പതോ വര്‍ഷമായി മൂന്നു ഫോര്‍മാറ്റിലും കളിക്കുന്നതിന്റെയും അഞ്ചോ ആറോ വര്‍ഷമായി മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനാവുന്നതിന്റെയും ജോലിഭാരം കണക്കിലെടുത്ത് ടി20 ക്യാപ്റ്റന്‍ സ്ഥാനം ലോകകപ്പിന് ശേഷം ഒഴിയുകയാണ്. ടെസ്റ്റിലും ഏകദിനത്തിലും ടീമിനെ തുടര്‍ന്നും നയിക്കും. ടി20 ക്യാപ്റ്റനെന്ന നിലയില്‍ കഴിവിന്റെ പരമാവധി ടീമിന് നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ ടി20യില്‍ തുടര്‍ന്നും ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കും.ഓപണറും ഉപനായകനുമായ രോഹിത് ശര്‍മയാകും പുതിയ നായകന്‍. നിലവില്‍ 32കാരനായ കോഹ്‌ലിയാണ് മൂന്ന് ഫോര്‍മാറ്റിലും ടീം ഇന്ത്യയെ നയിക്കുന്നത്. ഏറെ നാളായി കോഹ്‌ലി ഇതുസംബന്ധിച്ച് ബി.സി.സി.ഐയുമായും രോഹിത്തുമായും ചര്‍ച്ച ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2014ല്‍ ആസ്‌ട്രേലിയയില്‍ വെച്ച് ധോണി ടെസ്റ്റ് നായക സ്ഥാനം ഒഴിഞ്ഞതോടെയാണ് കോഹ്‌ലി നായക സ്ഥാനത്ത് അവരോധിക്കപ്പെട്ടത്. 2017ലാണ് മൂന്ന് ഫോര്‍മാറ്റിലെയും നായകനായത്.