Sunday, May 5, 2024
keralaNews

അരിക്കൊമ്പനെ തളച്ചു

ഇടുക്കി: മയക്ക് വെടിയേറ്റ അരിക്കൊമ്പനെ നാല് കുങ്കിയാനകളെ ഉപയോഗിച്ച്  ലോറിയിൽ കയറ്റി,തളച്ചു. അരിക്കൊമ്പൻ തെന്നിമാറിയെങ്കിലും
അവസാനം ലോറിയിൽ കയറ്റുകയായിരുന്നു.ഇവിടെ മഴ കൂടി പെയ്തതോടെ ദൗത്യത്തിന്റെ രണ്ടാം ഘട്ടം പ്രതിസന്ധിയിലാക്കിയിരുന്നു.ലോറിയിൽ കയറാൻ ഒരു വിധത്തിലും അരിക്കൊമ്പൻ വഴങ്ങിയിരുന്നില്ല.കുങ്കിയാനകളായ കോന്നി സുരേന്ദ്രൻ ,സൂര്യൻ, കുഞ്ചു,വിക്രം നാല് കുങ്കികളാണ്  ആനയെ  ലോറിയിൽ കയറ്റിയത്. ഇതിനിടെ ചിന്നക്കനാൽ വനമേഖലയിൽ ശക്തമായ മഴക്കിടയിലാണ് ദൗത്യം വിജയകരമായിരിക്കുന്നത്. 11.54 ന്  മയക്ക് വെടിയേറ്റ അരിക്കൊമ്പൻ

മണിക്കൂറുകൾ കഴിഞ്ഞിട്ടും വഴങ്ങാൻ തയ്യാറാകാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്.  മയത്തിലും നാല് കുങ്കിയാനകൾക്ക്  മുന്നിൽ അടിയറവ് പറയാതെ ശക്തമായി പ്രതിരോധിച്ചെങ്കിലും വലിച്ചും തള്ളിയും ലോറിയിൽ കയറ്റുകയായിരുന്നു. അരിക്കൊമ്പനെ എവിടേക്കാണ് കൊണ്ട് പോകുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. പല സ്ഥലങ്ങൾ പറയുന്നുണ്ടെങ്കിലും ഔദ്യോഗിമായി സ്ഥലം പറഞ്ഞിട്ടില്ല.കഴിഞ്ഞ 37 വർഷമാണ് അരിക്കൊമ്പൻ ഈ വനമേഖലയിൽ ആധിപത്യം സ്ഥാപിച്ചിരുന്നത്. വനത്തിനുള്ളിൽ നിന്നും ആനയുമായി പോകാനുള്ള ശ്രമം തുടങ്ങി.കഴിഞ്ഞ അഞ്ച് മണിക്കൂർ നീണ്ടു നിന്ന ശക്തമായ ദൗത്യത്തിന് ശേഷമാണ് അരിക്കൊമ്പനെ തളക്കാനായത്.  നാല് കുങ്കിയാനകളും അരിക്കൊമ്പന് ചുറ്റും നിന്നാണ് തള്ളി ലോറിയിൽ കയറ്റിയത്. മഴ തടസ്സമായി വന്നുവെങ്കിലും  എല്ലാം തരണം ചെയ്യാൻ കഴിഞ്ഞു.  അരിക്കൊമ്പനെ ഈ മേഖലയിൽ നിന്ന് മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യം വലിയ പ്രതിഷേധമായി വന്നതോടെയാണ്  നടപടി . അവസാനം സർക്കാരും – പിന്നെ കോടതിയും – സുപ്രീം  കോടതിയും ബന്ധപ്പെട്ടാണ്  അരിക്കൊമ്പൻ വിഷയം വലിയ ചർച്ചയാകുന്നത്. 2017 ൽ നിരവധി തവണ വെടിവച്ചിട്ടും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇതിന് ശേഷം ഇപ്പഴാണ്  വീണ്ടും ഒരു നടപടി ഉണ്ടാകുന്നത്. എന്നാൽ അരിക്കൊമ്പനെ എവിടേക്കാണ് വിടുന്നതെന്ന  കാര്യമാണ് ഇനി വ്യക്തമാക്കാനുള്ളത്.ഏതായാലും ആനയുമായി ലോറി പുറപ്പെട്ടു കഴിഞ്ഞു. പെരിയാർ ടൈഗർ റിസർവ് വനേ മേഖലയിൽ വിടാനുള്ള നീക്കം നടക്കുന്നതായും സൂചനകളുണ്ട്. ഇടുക്കി ചിന്നക്കനാല്‍ മേഖലയില്‍ ഭീതി പരത്തിയ അരിക്കൊമ്പന്‍ എന്ന കാട്ടാനയെ മയക്കുവെടി വെച്ച ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ വനം വന്യജീവി വകുപ്പു മന്ത്രി എ. കെ. ശശീന്ദ്രന്‍ അഭിനന്ദിച്ചു. കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തില്‍ പങ്കാളികളായ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാരെയും ജില്ലാ ഭരണകൂടത്തെയും ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ എല്ലാവിധ പിന്തുണയും നല്‍കിയ ജനപ്രതിനിധികള്‍, നാട്ടുകാര്‍, ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. കുങ്കിയാനകളുടെ സഹായത്തോടെ ആനയെ മാറ്റാനുള്ള നടപടികൾ ഉടൻ തന്നെ വനം വകുപ്പ് ആരംഭിക്കുന്നതാണ്. അരിക്കൊമ്പനെ പുനരധിവസിപ്പിക്കുക ഇടുക്കിയിലല്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. ജനവാസം തീരെ കുറഞ്ഞതും , നല്ല വനമുള്ളതും ഉള്ള മേഖലയിലേക്കാണ് ആനയെ കൊണ്ടു പോകുന്നത്. അരികൊമ്പനെ കൊണ്ടുപോകുന്ന സ്ഥലം വനം വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.