Saturday, April 20, 2024
keralaNewsUncategorized

തീവ്രവാദ വിരുദ്ധ സ്‌ക്വാഡില്‍ നിന്ന് ഐജി പി വിജയനെ മാറ്റി

കോഴിക്കോട്: കേരള പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ചുമതലയില്‍ നിന്ന് ഐജി പി വിജയനെ നീക്കി. എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിന്റെ അന്വേഷണത്തില്‍ എടിഎസ് സംഘത്തിന്റെ നേതൃത്വം വഹിച്ചത് ഇദ്ദേഹമായിരുന്നു. പൊതുമേഖല സ്ഥാപനമായ കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍സിന്റെ എംഡിയുമായിരുന്നു. ഈ ചുമതലയില്‍ നിന്നും അദ്ദേഹത്തെ നീക്കിയിട്ടുണ്ട്. സംസ്ഥാന പൊലീസ് സേനയിലെ ആഭ്യന്തര തര്‍ക്കമാണ് മാറ്റത്തിന് കാരണമെന്നാണ് വിവരം.