Saturday, May 11, 2024
keralaNewsUncategorized

അരിക്കൊമ്പന്‍; കാലില്‍ വടം കെട്ടി: അരിക്കൊമ്പനെ ലോറിയില്‍ കയറ്റും

ഇടുക്കി: അരിക്കൊമ്പന്‍ മിഷന്‍ വിജയത്തിലേക്ക്. ദൗത്യ സംഘത്തിലെ ഉദ്യോഗസ്ഥര്‍ അരിക്കൊമ്പനരികിലെത്തി. ബൂസ്റ്റര്‍ ഡോസ് നല്‍കിയതോടയാണ് അരിക്കൊമ്പന്‍ മയങ്ങിയത്. പൂര്‍ണ്ണമായി മയങ്ങിയ ശേഷം റേഡിയോ കോളര്‍ ഘടിപ്പിക്കും. കാലില്‍ വടം കെട്ടി. അതുപോലെ തന്നെ ലോറിയില്‍ കയറ്റും മുമ്പ് കണ്ണുകെട്ടും. നാല് കുങ്കിയാനകളാണ് അരിക്കൊമ്പന് ചുറ്റുമുള്ളത്. കുങ്കിയാനകള്‍ ചേര്‍ന്നാണ് അരിക്കൊമ്പനെ ലോറിയില്‍ കയറ്റുക. കാടിറങ്ങിയെത്തി ഇടുക്കി ചിന്നക്കനാല്‍ പ്രദേശത്തെ വിറപ്പിച്ച അരിക്കൊമ്പനെ ശ്രമകരമായ ദൌത്യത്തിനൊടുവിലാണ് ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടിവെച്ചത്. മയക്കത്തിലായ ആനയെ പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്കെ് മാറ്റാനാണ് നീക്കമെന്നാണ് സൂചന. പെരിയാര്‍ കടുവ സങ്കേതത്തിലെ മുല്ലക്കുടിക്ക് അടുത്തുള്ള സീനിയര്‍ഓട എന്ന ഭാഗത്തേക്കാണ് മാറ്റുക. കാടിറങ്ങിയെത്തി ഇടുക്കി ചിന്നക്കനാല്‍ പ്രദേശത്തെ വിറപ്പിച്ച അരിക്കൊമ്പനെ ശ്രമകരമായ ദൌത്യത്തിനൊടുവിലാണ് ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടിവെച്ചത്. മയക്കത്തിലായ ആനയെ പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്കെ് മാറ്റാനാണ് നീക്കമെന്നാണ് സൂചന. പെരിയാര്‍ കടുവ സങ്കേതത്തിലെ മുല്ലക്കുടിക്ക് അടുത്തുള്ള സീനിയര്‍ഓട എന്ന ഭാഗത്തേക്കാണ് മാറ്റുക.

\രണ്ട് വര്‍ഷത്തിന് ശേഷം കാടിറങ്ങി വന്ന അരിക്കൊമ്പനെ കഴിഞ്ഞ ദിവസം ആരംഭിച്ച ശ്രമങ്ങള്‍ക്കൊടുവില്‍ ഇന്ന് 11.55-ഓടെയാണ് മയക്ക് വെടിവെച്ചത്. 12.40-ന് നല്‍കിയ ബൂസ്റ്റര്‍ ഡോസിനൊടുവില്‍ കാട്ടാന  പൂര്‍ണ്ണമയക്കത്തിലാകുകയായിരുന്നു. മയക്കത്തിലായ ആനയെ പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്കെ് മാറ്റാനാണ് നീക്കമെന്നാണ് സൂചന. പെരിയാര്‍ കടുവ സങ്കേതത്തിലെ മുല്ലക്കുടിക്ക് അടുത്തുള്ള സീനിയര്‍ ഓട എന്ന ഭാഗത്തേക്കാണ് മാറ്റുന്നത്. ആനയെ മയക്കുവെടിവെച്ച സാഹചര്യത്തില്‍ കരുതിയിരിക്കാന്‍ ഇടുക്കി എസ്പി പൊലീസ് സേനക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചിന്നക്കനാല്‍ മുതല്‍ കുമളി വരെയുള്ള വിവിധ പോലീസ് സ്റ്റേഷനുകള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിക്കും.