Tuesday, April 30, 2024
keralaNews

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്് അറിയിച്ചു. കോട്ടയം, എറണാകുളം, തൃശൂര്‍, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് തുടങ്ങി 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. ശനിയാഴ്ച്ചവരെ വരെ മല്‍സ്യബന്ധനം പാടില്ല. സംസ്ഥാനത്ത് ഏതാനും ദിവസമായി കനത്ത മഴ ലഭിക്കുന്നുണ്ട്. പല ജില്ലകളിലും ഡാമുകള്‍ മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ നിറഞ്ഞിട്ടുണ്ട്.