Wednesday, May 8, 2024
keralaNews

അമ്മയെ കൊലപ്പെടുത്തിയ മകന് 10 വര്‍ഷം തടവും പിഴയും വിധിച്ച് കോടതി.

ക്രൂര ബലാത്സംഗ ശ്രമത്തിനിടെ സ്വന്തം അമ്മയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് മകന് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. നിലമ്പൂര്‍ പോത്ത് കല്ല് സ്വദേശി പെരിങ്കനത്ത് രാധാമണി കൊല്ലപ്പെട്ട കേസിലാണ് മകന്‍ പ്രജിത് കുമാറിനെ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.പിഴയൊടുക്കിയില്ലെങ്കില്‍ 6 മാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. മഞ്ചേരി അഡി. ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. 2017 ഏപ്രില്‍ 1ഛ നായിരുന്നു സംഭവം നടന്നത്. ബലാത്സംഗ ശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയെന്നായിരുന്നു പ്രതിക്കെതിരായ കേസ്. തല പിടിച്ച് ചുമരിലിടിച്ചാണ് രാധാമണിയെ കൊലപ്പെടുത്തിയത്.