Friday, April 26, 2024
EntertainmentindiaNewsObituary

അന്വശ ശബ്ദത്തിന്റെ അത്ഭുത ഗായകന്‍ എസ്പിബിയുടെ ഓര്‍മ്മകള്‍ക്ക് രണ്ട് ആണ്ട്

ചെന്നൈ: ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ആരാധകരെ സൃഷ്ടിച്ച അത്ഭുത ഗായകന്‍ എസ്.പി.ബാലസുബ്രഹ്‌മണ്യം വിട ചൊല്ലിയിട്ട് രണ്ട് വര്‍ഷം. സംഗീത പ്രേമികളുടെ അന്വശ ശബ്ദത്തിന്റെ ഉടമ സംഗീത സാഗരത്തിലൂടെ ഒഴുകി അലയുമ്പോള്‍ ആ അനശ്വര ഗായകന്റെ വേര്‍പ്പാട് സംഗീത പ്രേമികള്‍ക്ക് തീരാനഷ്ടം തന്നെയായിരുന്നു. എസ്.പി.ബാലസുബ്രഹ്‌മണ്യത്തിന്റെ ശബ്ദത്തിലും ഈണത്തിലും ഇനി ഒരു പാട്ട് ഉണ്ടാകില്ല എന്നതാണ് ആരാധകരുടെ വേദന. കൊറോണ കാലം കവര്‍ന്ന ഏറ്റവും വിലപ്പിടിപ്പുള്ള നഷ്ടങ്ങളിലൊന്നായിരുന്നു എസ്പിബി. മരണത്തിനപ്പുറവും അദ്ദേഹം പാടിയ പാട്ടുകള്‍ മണ്ണിനെയും മനുഷ്യനെയും തഴുകി കൊണ്ടിരിക്കുന്നു. തുളുവും സംസ്‌കൃതവുമടക്കം 16-ല്‍ അധികം ഭാഷകളിലാണ് എസ്പിബിയുടെ മധുര ശബ്ദം അലിഞ്ഞു. എസ്പിബിയെ ഓര്‍ക്കാന്‍ പ്രത്യേകിച്ച് ഒരു ഭാഷ ആവശ്യമില്ലാതെ 40,000ത്തില്‍ അധികം പാട്ടുകള്‍ അദ്ദേഹത്തിന്റെ ശബ്ദത്തില്‍ പുറത്തു വന്നു. ആ പാട്ടുകളില്‍ എല്ലാം തലമുറകളുടെ പ്രണയ വിരഹ വിഷാദ ഭാവങ്ങള്‍ അലയടിച്ചു. രാജ്യം പത്മശ്രീയും പത്മഭൂഷണും നല്‍കി ആദരിച്ച ആ മഹാനായ ഗായകന്‍ ഉയര്‍ച്ചയുടെ കൊടിമുടികളില്‍ ഇരിക്കുമ്പോഴും തലകനം കാണിച്ചിട്ടില്ല. പാട്ടുകള്‍ക്കൊപ്പം, എസ്പിബി ജനങ്ങളുടെ മനസ്സില്‍ കുടിയിരിക്കാന്‍ മറ്റൊരു കാരണം അദ്ദേഹത്തിന്റെ വിനയവും സൗമ്യതയുമാണ്.                                     മാങ്കുയിലെ പൂങ്കുയിലേ, കേളടി കണ്മണി, ശങ്കരാ നാദശരീരാ പരാ, സുന്ദരീ കണ്ണാല്‍ ഒരു സെയ്തി, മലരേ മൗനമാ, താരാപഥം, പാല്‍നിലാവിലെ, ഊട്ടിപ്പട്ടണം, തേരെ മേരെ ബീച്ച് മേം, ബഹുത് പ്യാര്‍ കര്‍ത്തി, ദില്‍ ദിവാന, മുത്തുമണി മാലെയ്, എന്‍ വീട്ടു തൊട്രത്തില്‍, എന്‍ കാതലെ എന്‍ കാതലെ എന്നിങ്ങനെ എസ്പിബി പാടിയ പാട്ടുകള്‍ ഓരോന്നും ആരാധകര്‍ കാതു കൊണ്ടല്ല ഹൃദയം കൊണ്ടാണ് കേട്ടത്. എസ്.പി.ബാലസുബ്രഹ്‌മണ്യം എന്ന അത്ഭുത ഗായകന്‍ ജീവന്‍ തുടിക്കുന്ന ഗാനങ്ങളിലൂടെ ഇന്നും ജനമനസ്സുകളില്‍ ജീവിക്കുകയാണ്. അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ ഓര്‍ത്തു പോകുന്നു,