Thursday, March 28, 2024
keralaNewsUncategorized

പ്രണയവിവാഹത്തിന്  കൂട്ടുനിന്നുവെന്നാരോപിച്ച്  വൈദികന് നേരെ ആക്രമണം

തൃശൂര്‍: കുന്നംകുളത്ത് പ്രണയവിവാഹത്തിന്  കൂട്ടുനിന്നുവെന്നാരോപിച്ച്
വൈദികന് നേരെ ആക്രമണം. ആര്‍ത്താറ്റ് മാര്‍ത്തോമ പള്ളിയിലെ വികാരി ഫാ.ജോബിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കാണിയാമ്പാല്‍ സ്വദേശി വില്‍സണ്‍ എന്നയാളാണ് വികാരിയെ മര്‍ദ്ദിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.  പരിക്കേറ്റ ജോബിയെ കുന്നംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകളുടെ പ്രണയ വിവാഹത്തിന് വികാരി കൂട്ടുനിന്നുവെന്ന് ആരോപിച്ചാണ് മര്‍ദ്ദനം. കുര്‍ബാന കഴിഞ്ഞ് വീട്ടിലെത്തിയ വൈദികന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു.തലയിലും പുറത്തും പരിക്കേറ്റു. കുറച്ച് ദിവസം മുമ്പാണ് വില്‍സന്റെ മകളുടെ വിവാഹം പള്ളിയില്‍ വെച്ച് നടന്നത്. വൈദികന്റെ കാര്‍മികത്വത്തിലായിരുന്നു വിവാഹം. എന്നാല്‍ വിവാഹത്തില്‍ വില്‍സന് താല്‍പര്യമുണ്ടായിരുന്നില്ല. വൈദികനാണ് മകളുടെ വിവാഹത്തിന് കൂട്ടുനിന്നതെന്നായിരുന്നു ഇയാളുടെ ആരോപണം. ഒളിവില്‍ പോയ വില്‍സനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.