Tuesday, May 7, 2024
indiaNewspolitics

ബിജെപി ദേശീയ അദ്ധ്യക്ഷനായി് ജെ.പി നദ്ദ തുടരും

ന്യൂഡല്‍ഹി: 2024 ജൂണ്‍ വരെ ബിജെപി ദേശീയ അദ്ധ്യക്ഷമായി ജെ.പി നദ്ദ തുടരുമെന്ന് അമിത് ഷാ അറിയിച്ചു.    ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. ഇക്കൊല്ലം ഒമ്പത് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും 2024ലെ പൊതുതിരഞ്ഞെടുപ്പും വരാനിരിക്കുന്ന സാഹചര്യത്തില്‍ ദേശീയ അദ്ധ്യക്ഷ ചുമതല ജെപി നദ്ദയ്ക്ക് തന്നെ നല്‍കാനാണ് ബിജെപിയുടെ തീരുമാനമെന്ന് അമിത് ഷാ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുടേയും നേതൃത്വത്തില്‍ 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി വിജയം കൈവരിക്കുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു. നിര്‍വാഹക സമിതി യോഗത്തിന് ശേഷം അമിത് ഷാ വിളിച്ചുചേര്‍ത്ത മാദ്ധ്യമ സമ്മേളനത്തിടയാണ് പ്രതികരണം.