Friday, May 3, 2024
keralaNews

നടി പ്രിയങ്കയെ അന്വേഷണസംഘം ചോദ്യം ചെയ്തു.

ചാത്തന്നൂര്‍ തിരഞ്ഞെടുപ്പു ദിവസം കുണ്ടറയില്‍ ഇഎംസിസി പ്രസിഡന്റ് ഷിജു എം. വര്‍ഗീസിന്റെ വാഹനത്തിനു നേരെ പെട്രോള്‍ ബോംബാക്രമണ നാടകം നടത്തിയെന്ന കേസില്‍ നടി പ്രിയങ്കയെ അന്വേഷണസംഘം ചോദ്യം ചെയ്തു. നിയമസഭ തിരഞ്ഞെടുപ്പില്‍ അരൂരില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി അവര്‍ മത്സരിച്ചിരുന്നു.വാഗ്ദാനങ്ങള്‍ നല്‍കി വിവാദ ദല്ലാള്‍ നന്ദകുമാറാണു മത്സരിക്കാന്‍ പ്രേരിപ്പിച്ചതെന്നു പ്രിയങ്ക മൊഴി നല്‍കി. പ്രചാരണത്തിനായി ഹെലികോപ്റ്റര്‍, ചെലവിനായി ഒരു കോടിയിലേറെ രൂപ, എങ്ങനെയും വിജയിപ്പിച്ച് എംഎല്‍എയാക്കും തുടങ്ങിയ വാഗ്ദാനങ്ങളാണു നല്‍കിയത്.ഇഎംസിസി പ്രസിഡന്റ് ഷിജു എം.വര്‍ഗീസിനെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പാര്‍ട്ടി കമ്മിറ്റികളില്‍ കണ്ടുള്ള പരിചയമാണുള്ളത്. പ്രിയങ്കയുടെ മാനേജര്‍ താഹീറിനെയും അന്വേഷണസംഘം ചോദ്യം ചെയ്തു. ഇരുവരെയും ചാത്തന്നൂര്‍ എസിപി ഓഫിസില്‍ വിളിച്ചു വരുത്തി എസിപി വൈ. നിസാമുദ്ദീന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്.