Sunday, May 19, 2024
keralaNews

കോട്ടയം ജില്ലയിലെ ഉത്സവങ്ങൾ പഴയകാല പ്രതാപത്തോടെ തിരിച്ചു വരുന്നു.

കോട്ടയം ജില്ലയിലെ ഉത്സവങ്ങൾ പഴയകാല പ്രതാപത്തോടെ തിരിച്ചു വരുന്നു.ഇന്ന് കൂടിയ ജില്ലാ മോണിറ്ററിങ് കമ്മിറ്റി യോഗം കോട്ടയം ജില്ലയിലെ ഉത്സവത്തിന് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി കൊണ്ട് തീരുമാനം എടുത്തു.ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീയുടെ അദ്ധ്യക്ഷതയിൽ കൂടിയ ജില്ലാ മോണിറ്ററിങ് കമ്മിറ്റി തിരുന്നക്കര പൂരത്തിന് 22 ആനകളെയും ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് പതിവ് എണ്ണം ആനകളെയും, ഇത്തിത്താനം ഗജമേള 25 ആനകളെ വരെയും എഴുന്നള്ളിപ്പിക്കാൻ ആവശ്യമായ പ്രത്യേക അനുമതി നൽകാനും തീരുമാനിച്ചു.കോവിഡ് വ്യാപനത്തിന് മുമ്പ് ക്ഷേത്രങ്ങളിൽ നടന്നു വരുന്ന ആചാരങ്ങൾ അതേപടി നടപ്പാക്കിയാൻ യോഗം അനുമതി നൽകി.. രജിസ്ട്രേഷൻ രേഖകളിൽ കൂടുതൽ ആനകളെ എഴുന്നള്ളിപ്പിക്കുന്നില്ല എന്ന് മോണിറ്ററിങ് കമ്മിറ്റി ഉറപ്പു വരുത്തണം എന്നും യോഗം തീരുമാനിച്ചു.

ജില്ലാ മോണിറ്ററിങ് കമ്മിറ്റി മുമ്പാകെ രജിസ്റ്റർ ചെയ്യാൻ ജില്ലയിലെ ചില ക്ഷേത്രങ്ങൾ നൽകിയ അപേക്ഷകൾ അനുവദിച്ച് കൊണ്ട് യോഗം തീരുമാനം എടുത്തു.ആനകൾക്ക് ഇരുമ്പ് തോട്ടി ഉപയോഗിക്കുന്നത് നിരോധിച്ച് കൊണ്ട് ഉണ്ടായ ഉത്തരവ് സംബന്ധിച്ച് വ്യക്തത വരുത്തണം എന്ന് യോഗത്തിൽ ആവശ്യം ഉയർന്നു.യോഗത്തിൽ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ പി. സാജൂ . എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി രവിന്ദ്രനാഥ് , ഫെസ്റ്റിവെൽ കോർഡിനേഷൻ കമ്മിറ്റി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ട് , ആന തൊഴിലാളി യൂണിയൻ സംസ്ഥാന ഭാരവാഹി സാലുകുട്ടൻ നായർ , SPCA മെമ്പർ ഉണ്ണി കിടങ്ങൂർ, മുതലായവർ പങ്കെടുത്തു.