Thursday, April 25, 2024
keralaNews

ജില്ലാ കളക്ടർ നാളെ ഓൺലൈൻ വഴി പരാതി സ്വീകരിക്കും. 

കോവിഡ് മാനദണ്ഡപ്രകാരം ഓൺലൈൻ വഴി കോട്ടയം ജില്ലാ കളക്ടർ എം അഞ്ജന
നാളെ  (  7 / 01 ) പരാതികൾ സ്വീകരിക്കും. രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി  ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളിൽ ഈ ആപ്ലിക്കേഷൻ വഴിയാണ് പരാതികൾ സമർപ്പിക്കേണ്ടത്. ജനുവരി 15 ന് നടക്കുന്ന അദാലത്തിനു വേണ്ടിയുള്ള പരാതികളാണ് ഇപ്പോൾ സ്വീകരിക്കുന്നത്.പരാതികളിൽ  പരാതിക്കാര്യമായി  നേരിട്ട് സംസാരിക്കാനും  സൗകര്യമൊരുക്കും .ഇത്തരത്തിൽ മുന്നറിയിപ്പ് ലഭിക്കുന്നവർ അതാത്  അക്ഷയകേന്ദ്രങ്ങളിൽ മുൻകൂട്ടി എത്തണം . എന്നാൽ  പരാതികളിൽ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട് .മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള ധനസഹായം , പ്രളയ സഹായം, റേഷൻ കാർഡ്  , വീടും – സ്ഥലവും ലഭ്യമാക്കാൽ , സ്ഥലം – തോട്  -വീട് എന്നിവയിലെ ഇനം മാറ്റം അടക്കമുള്ള പരാതികൾ ഒഴുകെയാണ്  നാളെ  പരാതി സ്വീകരിക്കുന്നത് . അക്ഷയ കേന്ദ്രങ്ങളിൽ വഴി പരാതി കാരുമായുള്ള  വീഡിയോ കോൺഫ്രൻസിന്  താലൂക്ക് തഹസിൽദാർ  പങ്കെടുക്കും .