Sunday, May 5, 2024
keralaNews

അദ്ധ്യാപകന്‍ അടിക്കുമെന്ന ഭയന്ന് നാടുവിടാനൊരുങ്ങി 12കാരന്‍

അദ്ധ്യാപകന്‍ അടിക്കുമെന്ന ഭയന്ന് നാടുവിടാനൊരുങ്ങിയ കുട്ടിയെ കണ്ടെത്തി പിങ്ക് പോലീസ്. കൊട്ടാരക്കാര ആയൂര്‍ സ്വദേശിയായ 12 വയസുകാരനാണ് നാടുവിടാനൊരുങ്ങിയത്. പുലര്‍ച്ചെ അഞ്ച് മണിക്കാണ് കുട്ടി വീടുവിട്ടിറങ്ങി ബസ് സ്റ്റാന്‍ഡില്‍ എത്തിയത്. കുട്ടിയ്ക്ക് കൗണ്‍സിലിംഗ് നല്‍കി നിരീക്ഷിക്കാന്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ക്ക് കൊല്ലം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിര്‍ദ്ദേശം നല്‍കി. രാവിലെ ഒന്‍പതരക്ക് ബസ് സ്റ്റാന്‍ഡില്‍ പട്രോളിങ്ങിനിറങ്ങിയ സംഘമാണ് കുട്ടിയെ കാണുന്നത്. എട്ടാം ക്ലാസില്‍ പുതിയ സ്‌കൂളിലാണ് പഠനം. പഠിക്കാതെ ക്ലാസിലെത്തിയാല്‍ അദ്ധ്യാപകന്‍ അടിക്കുമെന്ന് മാതാപിതാക്കള്‍ പറഞ്ഞതിനാണ് വീടുവിട്ടിറങ്ങിയതെന്ന് കുട്ടി പോലീസിനോട് പറഞ്ഞു.