Friday, April 26, 2024
keralaNews

അഗ്രിക്കൾച്ചർ ഇൻഫർമേഷൻ മാനേജ്‌മന്റ് സിസ്റ്റം പോർട്ടൽ തുടങ്ങി

മണിമല: കർഷകർക്കുള്ള ആനുകൂല്യ ലഭ്യത സുഗമമാക്കുന്നതിനായി കൃഷിവകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ള ഏകജാലക സംവിധാനമായ അഗ്രിക്കൾച്ചർ ഇൻഫർമേഷൻ മാനേജ്‌മന്റ് സിസ്റ്റം (AIMS) പോർട്ടലിൽ  കർഷകരെ ചേർക്കുന്നതിനായുള്ള വൺ ടൈം രജിസ്ട്രേഷന്റെ പഞ്ചായത്ത്  തല ഉദ്ഘാടനം  മണിമല കൃഷിഭവനിൽ
മണിമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പി സൈമൺ നിർവ്വഹിച്ചു.
ആദ്യ ഘട്ടത്തിൽ പ്രധാനമായും പ്രകൃതിക്ഷോഭ ദുരിതാശ്വാസം,
വിള ഇൻഷ്വറൻസ് , വിലസ്ഥിരതാ പദ്ധതി എന്നീ മൂന്ന് സേവനങ്ങളാണ് ഇതു വഴി ലഭ്യമാകുക . വൈകാതെ തന്നെ കൃഷി വകുപ്പിൽ നിന്നുമുളള മറ്റ് സേവനങ്ങളും ഈ പോർട്ടൽ വഴി ലഭ്യമാകും . തുടർന്ന് ഇനി വാർഡുതലങ്ങളിൽ ഹെൽപ്  ഡെസ്കുകൾ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട് . ഇതിന്റെ തീയതികളും സ്ഥലവും മറ്റും കൃഷിഭവൻ മുഖേനയും വാർഡു മെമ്പർമാർ വഴിയും കർഷകരെ അറിയിക്കും.കർഷകർ തങ്ങളുടെ കൃഷി വിവരങ്ങൾ , ബാങ്കിനെ സംബന്ധിച്ച കാര്യങ്ങൾ, തുടങ്ങിയവ ഒരിക്കൽ നൽകിക്കഴിഞ്ഞാൽ ഓൺലൈൻ വഴി വിവിധ പദ്ധതികൾക്കായി  അപേക്ഷിക്കാവുന്നതാണ് .കർഷകർക്കുള്ള ആനുകൂല്യ വിതരണങ്ങൾ ഇതുവഴി ലഘൂകരിക്കാനും കഴിയുമെന്നും പ്രസിഡന്റ് പറഞ്ഞു.