Monday, April 29, 2024
keralaNewspolitics

അഡ്വ. എ. സമ്പത്ത് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം രാജിവെച്ചു.

നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ആറ്റിങ്ങല്‍ മുന്‍ എം പി അഡ്വ. എ. സമ്പത്ത് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം രാജിവെച്ചു. ഡല്‍ഹി കേരള ഹൗസിലായിരുന്നു പ്രത്യേക പ്രതിനിധിയായി സമ്പത്ത് ചുമതല വഹിച്ചിരുനത്. ക്യാബിനറ്റ് റാങ്കോടെയായിരുന്നു നിയമനം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് രാജി. അതേസമയം, തെരഞ്ഞെടുപ്പ് ചുമതലയെ തുടര്‍ന്നാണ് രാജി വച്ചതെന്ന് എ. സമ്പത്ത് പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിയും വരെ ഡല്‍ഹിയില്‍ നിന്നും മാറി നില്‍ക്കേണ്ടിവരും. കോവിഡ് വ്യാപനത്തിനിടെയുള്ള യാത്രകളും പ്രചാരണ പ്രവര്‍ത്തനങ്ങളെ ബാധിക്കും. എന്നാല്‍ സ്ഥാനാര്‍ത്ഥിയാകുന്നത് സംബന്ധിച്ച് പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും എ സമ്പത്ത് പറഞ്ഞു.