Monday, April 29, 2024
Local NewsNews

ഇങ്ങനെ പോയാൽ എരുമേലി ഡിപ്പോ അടച്ചുപൂട്ടേണ്ടി വരുമോ….?

40 പേരെ പരിശോധിച്ചതിൽ 30 പേർക്കും കോവിഡ് .
അധികൃതരുടെ ഗുരുതരമായ അനാസ്ഥ . 
സാമൂഹ്യ വ്യാപനത്തിന് വഴിതെളിക്കും . 
എരുമേലി  ഗ്രാമപഞ്ചായത്ത് അടച്ചിടേണ്ട സാഹചര്യം വരും ,
അണുനശീകരണം ഇല്ല .
എരുമേലി: കോവിഡിന്റെ മൂന്നാം തരംഗത്തിൽ അകപ്പെട്ടുപോയ എരുമേലി കെഎസ്ആർടിസി ഇങ്ങനെ പോയാൽ അടച്ചുപൂട്ടേണ്ടിവരുമെന്ന്    ജീവനക്കാർ .
ശബരിമല തീർത്ഥാടനത്തിന് ശേഷം എരുമേലി KSRTC യിൽ കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് പരിശോധന നടത്തിയതിൽ 40 പേരിൽ 30 പേർക്കും  പോസിറ്റീവായതാണ്  മറ്റു ജീവനക്കാരെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.                                                    ശബരിമല തീർത്ഥാടനം കഴിഞ്ഞു . തീർത്ഥാടന കാലത്ത് ലഭിച്ച  പണവുമായി എല്ലാവരും പോയി.  ഇനി ദുരിതമനുഭവിക്കേണ്ടി വരുന്നത്  ഈ പാവം ജീവനക്കാരും – നാട്ടുകാരും .
യൂണിറ്റ് ഓഫീസർ മുതൽ മെക്കാനിക് വരെ പോസിറ്റീവ്. കണ്ടക്ടറും –  ഡ്രൈവറും –  സ്റ്റേഷൻ മാസ്റ്റർമാരും കൂട്ടത്തോടെ പോസിറ്റീവ്. ക്യാഷ് സെക്ഷനും ചാർജ്മാനും പോസിറ്റീവ്.ബാക്കിയുള്ള ജീവനക്കാരും ഓരോ ദിവസവും പനിച്ചു വീഴുമ്പോളും പ്രതിരോധ നടപടികൾക്ക് ഉണ്ടാകുന്ന കാലതാമസമാണ്  കടുത്ത ആരോഗ്യ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.മേൽ ഘടകങ്ങളിൽ നിന്നും നടപടികളോ – മറ്റ്  നിർദേശങ്ങളോ ഒന്നും  ലഭിക്കുന്നുമില്ല. ഇതിനിടയിലും അവിശേഷിക്കുന്ന ജീവനക്കാർ കഴിയുന്ന പോലെ സർവീസ്  നടത്തുന്ന സാഹചര്യമാണ് ഉള്ളത്.
ജോലിക്ക് വരുന്ന  ജീവനക്കാരും തൊട്ടടുത്ത ദിവസം പനിച്ചു വീഴുന്നതോടെ  ഡിപ്പോയുടെ പ്രവർത്തനത്തെയും പ്രതിസന്ധിയിലാക്കുകയാണ്. കോവിഡിന്റെ വ്യാപനത്തിൽ എരുമേലി കെഎസ്ആർടിസി  വലിയ ക്ലസ്റ്റർ ആയിട്ടും   അണുനശീകരണം  ഉണ്ടാകുന്നില്ല. അണുബാധയുള്ള ബസുകളും, ടിക്കറ്റ് മെഷിനുകളും കൂടുതൽ ജീവനക്കാരെ മാത്രമല്ല –  സമൂഹ വ്യാപനത്തിനും
വഴിതെളിച്ചിരിക്കുകയാണ്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ലൈറ്റ് ഡ്യൂട്ടിയിലായ  ഒരു ജീവനക്കാരൻ തീർത്ഥാടനം കാലത്തെ ഡ്യൂട്ടിക്കിടയിൽ ശ്വാസം മുട്ടലിനെ തുടർന്ന് മരിച്ചിരുന്നു.മുഴുവൻ ജീവനക്കാരെയും  പരിശോധനയ്ക്ക് വിധേയമാക്കി രോഗ ബാധിതരായവരെ പൂർണമായും ക്വാറന്റൈൻ ചെയ്യണമെന്നും ഡിപ്പോ അടച്ചിട്ടു അണുവിമുക്തമാക്കിയ ശേഷം മാത്രം സർവീസ് ആരംഭിക്കണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം.