Tuesday, May 14, 2024
keralaLocal NewsNews

സഹോദരിയുടെ വീട്ടിലെ  മാലിന്യം വനത്തിൽ തള്ളാനെത്തിയയാളെ വനം വകുപ്പ്  കയ്യോടെ പിടികൂടി.

എരുമേലി:വനത്തിൽ മാലിന്യം തള്ളാനെത്തിയ കൊല്ലം സ്വദേശിയെ വനം വകുപ്പ് കയ്യോടെ പിടികൂടി.കൊല്ലം ആയിത്തല്ലൂർ ഇടപ്പാളയം സ്വദേശി റോണി ജോർജിനെയാണ് വനം വകുപ്പ് പിടികൂടിയത്.ഇന്നലെ വൈകുന്നേരം ആറ് മണിയോടെ എരുമേലി -മുക്കട റോഡിൽ കരിമ്പിൻതോടിന് സമീപത്തു വച്ചായിരുന്നു സംഭവം. കനകപ്പലത്തുള്ള സഹോദരിയുടെ  വീട്ടിലെ മാലിന്യം തള്ളാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ  വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.വാഹനവും കസ്റ്റഡിയിലെടുത്തു. പ്ലാച്ചേരി ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ്  മാലിന്യം നിക്ഷേപിക്കാനെത്തിയാളെ കയ്യോടെ  പിടികൂടിയത്.കഴിഞ്ഞ ദിവസം എരുമേലി മുതൽ മുക്കട വരെയുള്ള റോഡിലെ വനാതിർത്തി മേഖലയിലെ മാലിന്യങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥർ നീക്കിയത്.കഴിഞ്ഞ ദിവസവും ഇത്തരത്തിൽ മാലിന്യം നിക്ഷേപിക്കാൻ എത്തിയ രണ്ടംഗ സംഘത്തെ വനംവകുപ്പ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെയും മാലിന്യനിക്ഷേപിക്കാനുള്ള ശ്രമം  ഉണ്ടായത്. എരുമേലി മുതൽ മുക്കട വരെയുള്ള മേഖലയിലെ മാലിന്യനിക്ഷേപം തടയുന്നതിനായി കർശന നിരീക്ഷണമാണ് വനം വകുപ്പ് നടത്തിയിരിക്കുന്നത്.