Wednesday, May 15, 2024
indiaNews

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി മുന്‍ ജഡ്ജി അരുണ്‍ മിശ്ര ചുമതലയേറ്റു.

മുന്‍ സുപ്രീംകോടതി ജഡ്ജി അരുണ്‍ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി ചുമതലയേറ്റു.മുന്‍ ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്ത് വിരമിച്ചത് മുതല്‍ കഴിഞ്ഞ അഞ്ച് മാസമായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.കമ്മീഷന്‍ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാന്‍ യോഗ്യരായ അഞ്ചു മുന്‍ ചീഫജസ്റ്റിസുമാരെ മാറ്റി നിര്‍ത്തിയാണ് അരുണ്‍ മിശ്രയുടെ നിയമനം. ഇന്റലിജന്‍സ് ബ്യൂറോ മുന്‍ഡയറക്ടര്‍ രാജീവ് ജെയിന്‍, ജമ്മു-കശ്മീര്‍ ഹൈക്കോടതി മുന്‍ചീഫ് ജസ്റ്റിസ് മഹേഷ് മിത്തല്‍ കുമാര്‍ എന്നിവരെയാണ് മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങളായി ഉന്നതതല സമിതി നിശ്ചയിച്ചത്.പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സമിതിയാണ് അരുണ്‍ മിശ്രയെ തെരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് അരുണ്‍ മിശ്ര സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചത്.