Sunday, May 12, 2024
keralaNews

 ലാബ് ടെക്നീഷ്യന്റെ നിപ്പ പരിശോധനാ ഫലം നെഗറ്റീവ്

മംഗലൂരുവില്‍ ചികിത്സയിലുള്ള കര്‍ണാടക സ്വദേശിക്ക് നിപ്പ വൈറസ് ബാധയില്ല. കര്‍ണാടകയിലെ കാര്‍വാര്‍ സ്വദേശിയായ ഇയാളുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. പൂനെ എന്‍ഐവിയിലാണ് സ്രവം പരിശോധിച്ചത്.കഴിഞ്ഞ ദിവസമാണ് നിപ്പ രോഗ ലക്ഷണങ്ങളോടെ ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേരളത്തില്‍ നിന്നും മടങ്ങിയെത്തിയ ഒരാളുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.ദിവസങ്ങള്‍ക്ക് മുന്‍പ് ഗോവയിലേക്ക് ഇയാള്‍ യാത്ര നടത്തി. നിപ്പ വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് എത്തുന്നവരെ നിരീക്ഷിക്കണം എന്ന് കര്‍ണാടക ആരോഗ്യ വകുപ്പ് മംഗളൂരുവിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.